ചെങ്ങന്നൂർ കെ.എസ്.എസ്.പി.യു.ബ്ലോക്ക് - ടൗൺ സംസ്കാരിക സമിതിയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ മാതൃഭാഷാ ദിനാഘോഷം ചെങ്ങന്നൂർ പെൻഷൻ ഭവനിൽ സംസ്ഥാന രക്ഷാധികാരി എൻ സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു.പത്മനാഭോദയം ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ ബി.ബാബു മാതൃഭാഷയുടെ പ്രസക്തിയെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡണ്ട്
പി.ജി.രാധാകൃഷ്ണൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി റ്റി.കെ.സുഭാഷ് , എസ് കുമാരി,റ്റി.സി.സോമൻ,റ്റി.ജെ.മാത്യു,കെ.കെ.പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് പെൻഷനേഴ്സ് അംഗങ്ങളുടെ മലയാള കഥ, കവിതാവരണം നടന്നു.ബ്ലോക്ക് സാംസ്കാരിക സമിതി കൺവീനർ കെ.പി.ഗോപാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ടൗൺ കൺവീനർ പി.വിജയകുമാരി അമ്മാൾ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി എ.കെ. ......
ന്യൂഡൽഹി: രാജ്യത്ത് വർഷങ്ങളായി തിരഞ്ഞെടുപ്പുകളിൽ വോട്ട് മോഷണം നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലും വോട്ടർപട്ടികയിലും ക്രമക്കേടുകൾ നടത്തിയാണ് വിവിധ തിരഞ്ഞെടുപ്പുകളിൽ വോട്ടുകൾ അട്ടിമറിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ......
ദോഹ: സീസണിലെ ആദ്യ സെവൻസ് ഫുട്ബോൾ പോരാട്ടത്തിൽ എതിരാളികളെ അട്ടിമറിച്ച് ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സി ചാമ്പ്യന്മാരായി. ഖത്തർ മഞ്ഞപ്പട സംഘടിപ്പിച്ച ടൂർണമെന്റിന്റെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ സ്പേർ-ക്യൂ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) കീഴടക്കിയാണ് ഫ്രൈഡേ ഫിഫ മഞ്ചേരി ഭീമൻ ട്രോഫിയിൽ മുത്തമിട്ടത്.
ഇതോടൊപ്പം നടന്ന അണ്ടർ-14 ജൂനിയർ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ എഫ്.സി ഖത്തർ മഞ്ഞപ്പടയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ബർവ സിറ്റി എഫ്.സി കിരീടം സ്വന്തമാക്കി.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ നടന്ന സമാപന സമ്മേളനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ......
ദോഹ: 2026-ലെ ഖത്തർ ഇന്റർനാഷണൽ ബാജ റാലിയിൽ ഖത്തറിന്റെ ഇതിഹാസ താരം നാസർ സ്വാലിഹ് അൽ അത്തിയ്യയ്ക്കും പോളണ്ടിന്റെ മോട്ടോർസൈക്കിൾ താരം കോൺറാഡ് ദാബ്രോവ്സ്കിക്കും ഉജ്ജ്വല വിജയം. വിജയത്തോടെ എഫ്.ഐ.എ (FIA) മിഡിൽ ഈസ്റ്റ് ബാജ കപ്പ് ചാമ്പ്യൻഷിപ്പ് കിരീടം നാസർ അൽ അത്തിയ്യയും ഫ്രഞ്ച് നാവിഗേറ്റർ മാക്സ് ഡെൽഫിനോയും സ്വന്തമാക്കി.
ഫ്രഞ്ച് താരം മാക്സ് ഡെൽഫിനോയോടൊപ്പം ഓപ്റ്റിമസ് എം.ഡി റാലി കാറിൽ മത്സരിച്ച അൽ അത്തിയ്യ 29 മിനിറ്റ് 08.7 സെക്കൻഡിന്റെ കൂറ്റൻ ലീഡോടെയാണ് ഒന്നാമതെത്തിയത്. ......
ദോഹ: 2027-ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പിന്റെ (FIBA Basketball World Cup 2027) തുടക്കത്തിലേക്ക് ഇനി 300 ദിവസങ്ങൾ മാത്രം ശേഷിക്കെ, ടൂർണമെന്റിന്റെ ഔദ്യോഗിക 'ടിസോട്ട് കൗണ്ട്ഡൗൺ ക്ലോക്ക്' (Tissot Countdown Clock) സംഘാടകർ പുറത്തിറക്കി.
2027 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 12 വരെയാണ് ലോകകപ്പ് പോരാട്ടങ്ങൾ അരങ്ങേറുന്നത്. 32 രാജ്യങ്ങളുടെ ദേശീയ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ്, മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കൻ മേഖലയിലുമായി (MENA) നടക്കുന്ന ആദ്യ ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പ് എന്ന ചരിത്ര നേട്ടവും സ്വന്തമാക്കും.
കൗണ്ട്ഡൗൺ ക്ലോക്കിന്റെ അനാച്ഛാദന ചടങ്ങിൽ ഫിബ പ്രസിഡന്റ് ശൈഖ് സഊദ് ബിൻ അലി അൽ താനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറലും ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി (LOC) വൈസ് പ്രസിഡന്റുമായ ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ, എൽ.ഒ.സി ഡയറക്ടർ ജനറൽ ഡോ. ......
ഡാകർ:ചെറുപ്പക്കാരായകായികതാരങ്ങൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സെനെഗലിലെ ഗുദിയവായി (Guediawaye) നഗരത്തിൽ നിർമ്മിച്ച 'BAL4HER' ബാസ്കറ്റ്ബോൾ കോർട്ട് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽ ഥാനി ഉദ്ഘാടനം ചെയ്തു.
ആഫ്രിക്കയിൽ 'BAL4HER' സംരംഭത്തിന് കീഴിൽ സ്ഥാപിക്കുന്ന ആദ്യത്തെ ബാസ്കറ്റ്ബോൾ കോർട്ടാണിത്. ഖത്തർ ഫൗണ്ടേഷനും (QF) ബാസ്കറ്റ്ബോൾ ആഫ്രിക്ക ലീഗും (BAL) തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ കായിക കേന്ദ്രം യാഥാർത്ഥ്യമാക്കിയത്. ......
ദോഹ: ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ഐസിസി മലയാളം അനുബന്ധ സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളപ്പപിറവി ദിനാഘോഷം ഇന്ന് (നവംബർ 1, ഞായർ) വൈകുന്നേരം 6:30 മുതൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രശസ്ത ഗായകനുമായ ശ്രീ. ജി. ......
ന്യൂഡൽഹി: നിയമരംഗത്ത് സ്ത്രീകൾ മികച്ച വിജയം നേടുന്നുണ്ടെങ്കിലും ഉന്നത നീതിന്യായ സ്ഥാനങ്ങളിലേക്കെത്തുമ്പോൾ പ്രാതിനിധ്യം കുറയുന്നതായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. സുപ്രീംകോടതി കൊളീജിയം ഇപ്പോഴും പുരുഷാധിപത്യമുള്ള സംവിധാനമായി തുടരുകയാണെന്നും, നടപടിക്രമങ്ങളിൽ ക്ഷണിതാവായി ഒരു വനിതാ ജഡ്ജിയെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേഘാലയയിലെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പന്ത്രണ്ടാമത് ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസം (65%), മേഘാലയ, രാജസ്ഥാൻ, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രേഡ് മൂന്ന് ജുഡീഷ്യൽ സർവീസിലേക്ക് സ്ത്രീകൾ 50 ശതമാനത്തിലധികം കടന്നുവരുന്നുണ്ട്. ......
ന്യൂഡൽഹി: ലോകായുക്ത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടിയെടുക്കാൻ സംഘം പ്രവർത്തിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ ശ്രീനാഥ് ജോഷി മഹാദേവിന് അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. അഴിമതി തടയേണ്ട സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ അഴിമതിയിൽ പങ്കാളിയായെന്ന ആരോപണം ഗൗരവത്തോടെ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി.
കർണാടക ലോകായുക്ത പൊലീസ് നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാറും സഞ്ജീവ് സച്ദേവയും അടങ്ങിയ ബെഞ്ചിന്റെ നടപടി. ......